Sunday, June 21, 2015

അസ്വാതന്ത്ര്യത്തിന്റെ ആര്‍ത്തനാദങ്ങള്‍ക്ക് ഒരാണ്ട്

 http://www.deshabhimani.com 10.06.2015

http://www.deshabhimani.com/news-special-all-latest_news-473098.html

ക്രൂരതയുടെ പര്യായമായിമാറിയ പ്രവര്‍ത്തനസംഹിതയുമായി ഐഎസ് ലോകത്തിനുമുകളില്‍ ശപിക്കപ്പെട്ട ഇരുണ്ടനിഴല്‍ വീഴ്ത്തിയിട്ട് ഒരുവര്‍ഷം. മതം പഠിപ്പിക്കാത്ത ശാസനകള്‍ നടപ്പാക്കാന്‍ മനുഷ്യന്റെ തലവെട്ടിയും, കെട്ടിടത്തിനുമുകളില്‍നിന്ന് താഴേക്കെറിഞ്ഞും, ചുട്ടെരിച്ചും ഈ ഭീകരസംഘടന കാട്ടിക്കൂട്ടിയ ക്രൂരതകളെ നിര്‍വചിക്കാനാകില്ല. പ്രാചീനതയുടെയും പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകള്‍ വംശീയതയുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് തച്ചുടയ്ക്കപ്പെട്ടകാലം.
യുദ്ധകുറ്റകൃത്യങ്ങളുടെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കേട്ടാലറയ്ക്കുന്ന കുരുതിക്കാലം. ഇങ്ങനെയൊക്കെ അടയാളപ്പെടുത്തുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ശാസനകള്‍ക്ക് നടുവില്‍ സ്വന്തം ജീവിതം നിര്‍ണ്ണയിക്കാനുള്ള അവകാശം പോലുമില്ലാത്ത അനേകര്‍ ഇപ്പോഴും ജീവിക്കുന്നു.
വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ഐഎസിനുകീഴില്‍ ജീവിക്കുന്ന ഹസ്നയെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തിസ്വാതന്ത്ര്യം ഭീകരരാല്‍ എത്രമാത്രം നിയന്ത്രിക്കപ്പെടുന്നുവെന്നതിന്റെ സാക്ഷ്യമാകുന്നു. സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിച്ചുമാത്രമാണ് പുറത്തിറങ്ങാനാവുക. ബുര്‍ഖ ധരിച്ച് ചന്തയിലെത്തിയ സ്ത്രീയെയും ഐഎസ് വിശ്വാസ പൊലീസ് തല്ലിച്ചതച്ച "കഥ'യാണ് ഹസ്ന പറഞ്ഞുതുടങ്ങിയത്. കൈപ്പത്തികള്‍ നഗ്നമായിരുന്നു എന്ന "കുറ്റ'ത്തിനാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകള്‍ പൊതുസ്ഥലത്ത് അവഹേളിക്കപ്പെടുന്നതിന്റെയും പീഡിപ്പിക്കപ്പെടുന്നതിന്റെയും വിവിധ "കഥ'കള്‍ ഓരോദിവസവും ഉണ്ടാകുന്നു.പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം കറുത്ത കൈയുറ ധരിച്ചുനടക്കുന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സ്വന്തം മകളെയൊ സഹോദരിയെയോ കണ്ടെത്താനാകാതെ കുഴങ്ങുന്ന അച്ഛന്‍മാരും സഹോദരന്‍മാരും സ്ഥിരംകാഴ്ചയാണ്.
പുരുഷന്റെ സംരക്ഷണയിലല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ നാളുകളായി വീട്ടില്‍ കഴിഞ്ഞ ഹസ്ന ഭര്‍ത്താവുമൊത്ത് ഭക്ഷണശാലയിലെത്തിയ സന്ദര്‍ഭം ഐഎസിന്റെ അദൃശ്യസാന്നിധ്യംപോലും എത്രഭീതിതമാണെന്ന് വ്യക്തമാക്കുന്നതാണ്. ഐഎസ് ചാരന്‍മാരാരും തങ്ങള്‍ക്ക്ചുറ്റും ഇല്ലെന്നുറപ്പാക്കിയശേഷമാണ് ഭര്‍ത്താവ് ഹസ്നയോട് മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉടന്‍തന്നെ ഭക്ഷണശാലയുടെ ഉടമയെത്തി അദ്ദേഹത്തോട് ഭാര്യയുടെ മുഖമറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു യുവതിയെ മുഖം മറയ്ക്കാതിരിക്കാന്‍ അനുവദിച്ചത് പിടിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന ശിക്ഷ അയാളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു. അയാളുടെ സുരക്ഷയെകരുതി താന്‍ മുഖം മറച്ചതായും ഹസ്ന പറയുന്നു.
സ്വവര്‍ഗ്ഗ ലൈംഗികത ആരോപിച്ച് ഐഎസ് കോടതി ശിക്ഷവിധിച്ചതിനെ തുടര്‍ന്ന് യുവാവിനെ കെട്ടിടത്തിനുമുകളില്‍നിന്ന് എറിഞ്ഞുകൊല്ലുന്നു
ഇതരമതസ്തര്‍ക്ക് ഇവിടെ ജീവിക്കുക എന്നതുതന്നെ അസാധ്യമാണെന്നും മൊസൂളില്‍ നിന്നും ഓടിപ്പോകേണ്ടിവന്ന ക്രിസ്ത്യന്‍ യുവതിയുടെ അനുഭവത്തിലൂടെ ഹസ്ന വിവരിക്കുന്നുണ്ട്. സ്വന്തമായി ഉണ്ടായിരുന്ന പുസ്തക ശേഖരം ഉപേക്ഷിച്ചാണ് മരിയത്തിന് ഓടിപ്പോകേണ്ടി വന്നത്. ഇവരുടെ പുസ്തശേഖരം തെരുവിലെറിയപ്പെട്ടു. വീടിന് ഭീകരര്‍ താഴിട്ടു. വീടിനുപുറത്ത് എന്‍ എന്ന അക്ഷരം രേഖപ്പെടുത്തി. മുന്‍പ് ക്രിസ്ത്യാനികള്‍ ഉപയോഗിച്ചെതെന്ന് വ്യക്തമാക്കാനാണ് അറബിയില്‍ ക്രിസ്ത്യാനിയെന്നര്‍ഥം വരുന്ന നസ്റാണി എന്ന വാക്കിന്റെ ആദ്യാക്ഷരം രേഖപ്പെടുത്തുന്നത്.
 ഇറാഖിലും സിറിയയിലും ശക്തമായ സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവാന്റ് കയ്യടക്കിയ മേഖലകളില്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിബിയയും നൈജീരിയയും ഇവരുടെ പ്രത്യക്ഷ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഉള്‍പ്പെടെ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സജീവ സാന്നിധ്യവും ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമായി തുടരുന്നു.


0-June-2015
0-June-2015

ക്രൂരതയുടെ പര്യായമായിമാറിയ പ്രവര്‍ത്തനസംഹിതയുമായി ഐഎസ് ലോകത്തിനുമുകളില്‍ ശപിക്കപ്പെട്ട ഇരുണ്ടനിഴല്‍ വീഴ്ത്തിയിട്ട് ഒരുവര്‍ഷം. മതം പഠിപ്പിക്കാത്ത ശാസനകള്‍ നടപ്പാക്കാന്‍ മനുഷ്യന്റെ തലവെട്ടിയും, കെട്ടിടത്തിനുമുകളില്‍നിന്ന് താഴേക്കെറിഞ്ഞും, ചുട്ടെരിച്ചും ഈ ഭീകരസംഘടന കാട്ടിക്കൂട്ടിയ ക്രൂരതകളെ നിര്‍വചിക്കാനാകില്ല. പ്രാചീനതയുടെയും പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകള്‍ വംശീയതയുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് തച്ചുടയ്ക്കപ്പെട്ടകാലം. യുദ്ധകുറ്റകൃത്യങ്ങളുടെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കേട്ടാലറയ്ക്കുന്ന കുരുതിക്കാലം. ഇങ്ങനെയൊക്കെ അടയാളപ്പെടുത്തുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ശാസനകള്‍ക്ക് നടുവില്‍ സ്വന്തം ജീവിതം നിര്‍ണ്ണയിക്കാനുള്ള അവകാശം പോലുമില്ലാത്ത അനേകര്‍ ഇപ്പോഴും ജീവിക്കുന്നു.
വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ഐഎസിനുകീഴില്‍ ജീവിക്കുന്ന ഹസ്നയെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തിസ്വാതന്ത്ര്യം ഭീകരരാല്‍ എത്രമാത്രം നിയന്ത്രിക്കപ്പെടുന്നുവെന്നതിന്റെ സാക്ഷ്യമാകുന്നു. സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിച്ചുമാത്രമാണ് പുറത്തിറങ്ങാനാവുക. ബുര്‍ഖ ധരിച്ച് ചന്തയിലെത്തിയ സ്ത്രീയെയും ഐഎസ് വിശ്വാസ പൊലീസ് തല്ലിച്ചതച്ച "കഥ'യാണ് ഹസ്ന പറഞ്ഞുതുടങ്ങിയത്. കൈപ്പത്തികള്‍ നഗ്നമായിരുന്നു എന്ന "കുറ്റ'ത്തിനാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകള്‍ പൊതുസ്ഥലത്ത് അവഹേളിക്കപ്പെടുന്നതിന്റെയും പീഡിപ്പിക്കപ്പെടുന്നതിന്റെയും വിവിധ "കഥ'കള്‍ ഓരോദിവസവും ഉണ്ടാകുന്നു.പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം കറുത്ത കൈയുറ ധരിച്ചുനടക്കുന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സ്വന്തം മകളെയൊ സഹോദരിയെയോ കണ്ടെത്താനാകാതെ കുഴങ്ങുന്ന അച്ഛന്‍മാരും സഹോദരന്‍മാരും സ്ഥിരംകാഴ്ചയാണ്.
പുരുഷന്റെ സംരക്ഷണയിലല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ നാളുകളായി വീട്ടില്‍ കഴിഞ്ഞ ഹസ്ന ഭര്‍ത്താവുമൊത്ത് ഭക്ഷണശാലയിലെത്തിയ സന്ദര്‍ഭം ഐഎസിന്റെ അദൃശ്യസാന്നിധ്യംപോലും എത്രഭീതിതമാണെന്ന് വ്യക്തമാക്കുന്നതാണ്. ഐഎസ് ചാരന്‍മാരാരും തങ്ങള്‍ക്ക്ചുറ്റും ഇല്ലെന്നുറപ്പാക്കിയശേഷമാണ് ഭര്‍ത്താവ് ഹസ്നയോട് മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉടന്‍തന്നെ ഭക്ഷണശാലയുടെ ഉടമയെത്തി അദ്ദേഹത്തോട് ഭാര്യയുടെ മുഖമറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു യുവതിയെ മുഖം മറയ്ക്കാതിരിക്കാന്‍ അനുവദിച്ചത് പിടിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന ശിക്ഷ അയാളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു. അയാളുടെ സുരക്ഷയെകരുതി താന്‍ മുഖം മറച്ചതായും ഹസ്ന പറയുന്നു.
സ്വവര്‍ഗ്ഗ ലൈംഗികത ആരോപിച്ച് ഐഎസ് കോടതി ശിക്ഷവിധിച്ചതിനെ തുടര്‍ന്ന് യുവാവിനെ കെട്ടിടത്തിനുമുകളില്‍നിന്ന് എറിഞ്ഞുകൊല്ലുന്നു
ഇതരമതസ്തര്‍ക്ക് ഇവിടെ ജീവിക്കുക എന്നതുതന്നെ അസാധ്യമാണെന്നും മൊസൂളില്‍ നിന്നും ഓടിപ്പോകേണ്ടിവന്ന ക്രിസ്ത്യന്‍ യുവതിയുടെ അനുഭവത്തിലൂടെ ഹസ്ന വിവരിക്കുന്നുണ്ട്. സ്വന്തമായി ഉണ്ടായിരുന്ന പുസ്തക ശേഖരം ഉപേക്ഷിച്ചാണ് മരിയത്തിന് ഓടിപ്പോകേണ്ടി വന്നത്. ഇവരുടെ പുസ്തശേഖരം തെരുവിലെറിയപ്പെട്ടു. വീടിന് ഭീകരര്‍ താഴിട്ടു. വീടിനുപുറത്ത് എന്‍ എന്ന അക്ഷരം രേഖപ്പെടുത്തി. മുന്‍പ് ക്രിസ്ത്യാനികള്‍ ഉപയോഗിച്ചെതെന്ന് വ്യക്തമാക്കാനാണ് അറബിയില്‍ ക്രിസ്ത്യാനിയെന്നര്‍ഥം വരുന്ന നസ്റാണി എന്ന വാക്കിന്റെ ആദ്യാക്ഷരം രേഖപ്പെടുത്തുന്നത്.
 ഇറാഖിലും സിറിയയിലും ശക്തമായ സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവാന്റ് കയ്യടക്കിയ മേഖലകളില്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിബിയയും നൈജീരിയയും ഇവരുടെ പ്രത്യക്ഷ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഉള്‍പ്പെടെ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സജീവ സാന്നിധ്യവും ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമായി തുടരുന്നു.
- See more at: http://www.deshabhimani.com/news-special-all-latest_news-473098.html#sthash.jo4XGVug.dpuf

Monday, January 2, 2012

മുല്ലപെരിയാര്‍ ഡാം : വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും 


  1895ല്‍ നിര്‍മിച്ച മുല്ലപെരിയാര്‍ ഡാമിന്റെ ലക്ഷ്യം തന്നെ തമിഴ്നാട്ടിലെ വലിയൊരു ഭൂ പ്രദേശത്തെ കൃഷിയോഗ്യമാക്കുവാന്‍ വെള്ളമെത്തിക്കുക എന്നതായിരുന്നു .
999  വര്‍ഷത്തേക്കുള്ള പാട്ടകരാര്‍   29.10.1886ല്‍ ആണ്  തിരുവിതാംകൂര്‍  മഹാരാജാവും ബ്രിട്ടീഷ്‌  ഇന്ത്യയുടെ സ്റ്റേറ്റ് സെക്രടറിയും ചേര്‍ന്ന് ഒപ്പ് വയ്ക്കുന്നത് .1970ല്‍ ജലസേചനത്തിനു പുറമേ വൈദ്യുതി ഉത്പാദിപ്പിക്കാനും തമിഴ്നാടിനു അനുമതി നല്‍കുന്നു.

   പിന്നീടിന്നുവരെ സംഭവിച്ചതെല്ലാം തമിഴ്നാടിന് അനുകൂലമായിരുന്നു എന്ന് പറയേണ്ടിവരും .1979-ഓടെയാണ്  അണക്കെട്ടിന്റെ  ബലക്ഷയത്തെ കുറിച്ചും അപകടാവസ്ഥയെക്കുറിച്ചും ഉത്കണ്ഠയും ചര്‍ച്ചയും ഉയരുന്നത്.കേന്ദ്രവും ഇരു സംസ്ഥാനങ്ങളും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടെയിരുന്നു.തമിഴ്നാടിന്റെ അശാസ്ത്രീയമായ ബലപ്പെടുത്തല്‍ ശ്രമങ്ങള്‍ ഡാമിനെ കൂടുതല്‍ ക്ഷയിപ്പിച്ചു.


27.02 .2006ലെ സുപ്രീം  കോടതി വിധി  ഡാം സുരക്ഷിതമാണെന്നും ആയതിനാല്‍ ജലനിരപ്പ്‌  136ല്‍   നിന്നും 142 അടി  ആയി ഉയര്‍ത്താമെന്നും ആയിരുന്നു..ഈ തോല്‍വി, വിജയിക്കുന്നതിന്നായി   എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കേരളത്തെ പ്രേരിപ്പിച്ചു.
'മുല്ലപെരിയാര്‍ സെല്‍ '   അത്തരത്തില്‍ ഒരു തുടക്കമായിരുന്നു .പരമേശ്വരന്‍ നായര്‍ ചെയര്‍മാനായും  മേഖലയിലെ വിദഗ്ദ്ധര്‍  അംഗങ്ങളുമായുള്ള സെല്‍ , മുല്ലപെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിലും തരംതിരിച്ചു അവതരിപ്പിക്കുന്നതിലും  വിജയിക്കുന്നിടത്താണ്  കേസുകളിലും കേരളം വിജയം കണ്ടു തുടങ്ങുന്നത്.മുല്ലപെരിയാര്‍ സെല്‍ രൂപീകരിക്കുന്നതില്‍ മുല്ലപ്പെരിയ്യര്‍ വിഷയത്തില്‍ കേരളത്തിനനുകൂലമായ ചലനങ്ങള്‍  ഉണ്ടാക്കുന്നതില്‍ അന്നത്തെ മുഖ്യമന്ത്രി വി .എസ് .അച്യുതാനന്ദനും ജലവിഭവ മന്ത്രി എന്‍ .കെ . പ്രേമചന്ദ്രനും (2006 എല്‍ ഡി  എഫ്  സര്‍ക്കാര്‍ ) വഹിച്ച പങ്ക്‌  സ്തുത്യര്‍ഹമാണ്. .   
'മുല്ലപെരിയാര്‍ സമരസമിതി' സമര പരിപാടികളുമായി ജനമധ്യത്തിലേക്ക്  വന്നത് ഇത് സാധാരണക്കാരന്റെ  മാത്രം പ്രശ്നമാണെന്ന് കേരളത്തെ പഠിപ്പിച്ചു.ഒടുങ്ങാത്ത പോരാട്ട വീര്യത്തോടെ അവഗനനകളെയും എതിര്‍പ്പുകളെയും അവഗണിച്ചു ലക്ഷ്യത്തിലെത്താന്‍ പോരാടിയ യഥാര്‍ത്ഥ സമര നായകര്‍ക്ക്  
അഭിവാദ്യങ്ങള്‍ . . . . . .
ഇന്ന് പെട്ടെന്നുണ്ടായ മാദ്ധ്യമ ശ്രദ്ധ കാരണം സമരപന്തലുകളിലേക്ക്  രാഷ്ട്രീയ -സാമൂഹിക 'നായകരുടെ'! കുത്തൊഴുക്കാണ് .അപകട ഭീഷണിയെ നേരിട്ടിരുന്ന ഒരുപാടൊന്നും പ്രശസ്തരല്ലാത്ത യഥാര്‍ത്ഥ സമര നായകരെ  നമുക്ക് മറക്കാതിരിക്കാം ..


മുല്ലപെരിയാര്‍ ഡാം -ബലവും ബലക്ഷയവും ഒരുപാട് പഠന സംഘങ്ങള്‍  പഠനവിധേയമാക്കി  .കേസുമായി  ബന്ധപ്പെട്ട്  കോടതികളിലെത്തിയ  പല പഠന റിപ്പോര്‍ട്ടുകളും തമിഴ്നാടിന്  വേണ്ടി തയ്യരാക്കപ്പെട്ടവയായിരുന്നു.കേരളത്തിനകത്തുള്ള    ഡാമില്‍ എന്തൊക്കെയാണ്  നടക്കുന്നതെന്ന്  അറിയാന്‍  കഴിയാത്ത  കേരള  അധികാരികളെ  റിപ്പോര്‍ട്ടില്‍  ഇടപെടാന്‍  കഴിയാതെ  പോയതിലെങ്ങനെ  കുറ്റംപറയാന്‍ കഴിയും .അങ്ങനെയാണ്  കേന്ദ്ര  ജലകമ്മീഷന്‍  റിപ്പോര്‍ട്ട്‌  തമിഴ് നാടിനു  വേണ്ടി    ഉണ്ടായി  വരുന്നത് .തമിഴ്നാട്  നല്‍കിയ  വിവരങ്ങളായിരുന്നു  ആ  റിപ്പോര്ട്ടിനാധാരം  .ജനുവരിയില്‍  സുപ്രീം  കോടതിയില്‍  സമര്‍പ്പിക്കാനായി  C.S.M.R,C.W.P.R വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട്‌  തയ്യാറാക്കുന്ന  തിരക്കില്ലാണ്. വേണ്ടത്ര  പഠനം  നടത്താതെ  ഉള്ള  ഈ  നീക്കത്തിനെതിരെ  കേരളം  പ്രതിഷേധം  അറിയിച്ചു  കഴിഞ്ഞു .

   എന്നാല്‍  ഇതേ  സമയം  ഡാം  അപകടാവസ്തയിലാനെന്നു  തെളിവുകള്‍ നിരത്തുന്ന  പഠനങ്ങളും   പുറത്തു  വന്നു  റൂര്‍ക്കി  I I T യും  ഡല്‍ഹി  I I Tയും നടത്തിയ  പഠനങ്ങള്‍  ഡാം  നിലനില്കുന്ന  മേഖല  പ്രളയ  -ഭൂകമ്പ  സാധ്യതാ  പ്രദേശമാണെന്നും ,ഇവ  രണ്ടും  ഡാം  തകര്‍ക്കാന്‍  പര്യാപ്തമാണെന്നും   നിരീക്ഷിച്ചിട്ടുള്ളതാണ് .ജിയോളജിക്കല്‍ സര്‍വ്വേ  ഓഫ്   ഇന്ത്യ  , കേരള  സര്‍ക്കാര്‍   സംഘടിപ്പിച്ച  വിവിധ  വിദഗ്ധ  സംഘങ്ങള്‍  എന്നിവയും  സമാനമായ  റിപ്പോര്‍ട്ടുകള്‍  സമര്പിച്ചിട്ടുണ്ട് .

    നിരന്തരമായി മേഖലയില്‍ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ തുടര്‍ചലനങ്ങള്‍ എന്നിവ ഡാം സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തര്‍ക്കമില്ലാത്തതാണ് .കാലാവധി കഴിഞ്ഞ ഡാമില്‍ നിന്നുണ്ടാകുന്ന ചോര്‍ച്ച എത്രയാണെന്ന്  യാതൊരു കണക്കും നമ്മുടെ പക്കല്‍ ഇല്ല,അതോഴുക്കിക്കൊണ്ട്  പോയിരിക്കുന്ന ഡാമിന്റെ അടിസ്ഥാന നിര്‍മാണ വസ്തു ആയ സൂര്‍ക്കിയുടെ അളവും നമുക്ക് അജ്ഞാതമാണ് .ഡാമിനെ ബലപ്പെടുത്താനെന്ന
വ്യാജേന തമിഴ്നാട് ,അന്വേഷണ സംഘങ്ങളുടെ വരവിനു മുന്പ്  നടത്തിവന്നിരുന്ന അശാസ്ത്രീയ ബാലപ്പെടുതല്‍ നടപടികള്‍ ഡാമിനെ കൂടുതല്‍ ക്ഷയിപ്പിക്കുകയാണ്  ഉണ്ടായത്.

   ഡാം സൃഷ്ട്ടിച്ചിരിക്കുന്ന ഭീഷണിക്കു കീഴില്‍  കാലങ്ങളായി ഭയന്ന് ജീവിക്കുന്ന വലിയൊരു ജന സമൂഹത്തിന്റെ ആശങ്ക അകറ്റെണ്ടതുണ്ട് .അവര്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്.ഉറക്കത്തില്‍ പേടി സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു നിലവിളിക്കുന്ന കുട്ടികളെ,അവര്‍ക്കുണ്ടായെക്കാവുന്ന മാനസിക പ്രശ്നങ്ങളെ കണ്ടില്ലാന്നു നടിയ്ക്കാനും കഴിയില്ല.ഇതിനെല്ലാം,പുതിയൊരു ഡാം എന്നതല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.


   
    സങ്കുചിത ചിന്തകളൊന്നുമില്ലാത്ത ഇന്ത്യയെ ഒന്നായിക്കാണകയും അതില്‍ കേരളത്തിന്‌ യാതൊരു പ്രത്യേകതയും കല്‍പ്പിക്കാത്ത ഉയര്‍ന്ന  ചിന്തയോടു കൂടിയ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും മറ്റു എം.പി.മാരും തമിഴ്നാടിനു വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന തങ്ങളുടെ സഹ പ്രവര്‍ത്തകരെ കാണാതെ പോകരുത്.

   പുതിയ ഡാം ഉണ്ടാകുമ്പോള്‍ പുതിയ കരാറും ഉണ്ടാകും .ഇനി ഉണ്ടാകുന്നത് തുച്ഛമായ പാട്ട വ്യവസ്ഥകളാവില്ല  . വൈദ്യുതോല്പ്പാദനതിനുള്ള ജലം കിട്ടുമോ എന്നും തമിഴ്നാടിനു സംശയമുണ്ട്‌.ഇപ്പോള്‍ തുച്ഛമായ നിരക്കില്‍ കൊണ്ടുപോകുന്ന ജലം കാര്‍ഷിക-വൈദ്യുതോല്‍പ്പാദന മേഖലയില്‍ കോടികളുടെ നേട്ടമാണ് തമിഴ് നാടിനു  ഉണ്ടാക്കി കൊടുക്കുന്നത് .ഇത്തരം ചില നേട്ടങ്ങള്‍ നിലനിര്‍ത്താനുള്ള പിടിവാശിയാണ് തമിഴ്നാട് നടത്തുന്നത്.30 ലക്ഷം മനുഷ്യ ജീവനും വലിയൊരു ഭൂവിഭാഗവുമാണ് കേരളം വിലനല്കേണ്ടി വരിക.

  116 വര്ഷം പഴക്കമുള്ള ഒരു അണക്കെട്ട് .അത് അപകടാവസ്ഥയിലാണ്.കേരളം തമിഴ്നാടിനോടും കേന്ദ്രത്തോടും   കാലങ്ങളായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടെയിരിക്കുന്നു.കോടതികളില്‍ കേസുകളും നടക്കുന്നു.കേരള നിയമസഭ ജലസേചന-ജലസംരക്ഷണ നിയമം ഭേദഗതി ചെയ്തു.മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്‌ 136 അടിയായി നിശ്ചയിച്ചു.ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് -സംഘര്‍ഷങ്ങള്‍ക്കും ഭീഷണികള്‍ക്കും കാരണമായി കഴിഞ്ഞു.ഇനി ചര്‍ച്ചകളിലൂടെ ഒരു സമവായം ഉണ്ടാവും എന്ന മിഥ്യാ ധാരണ  ആര്‍ക്കും ഉണ്ടാവേണ്ടതില്ല.


   ഇനി കേരളത്തിന്‌ ചെയ്യാന്‍ കഴിയുന്നത്‌  സുപ്രീം കോടതി വിധിയെ മാനിച്ചു തന്നെ വ്യക്തമായ   നിയമോപദേശം   തേടുകയും പുതിയ അണക്കെട്ട്  നിര്‍മ്മിക്കുവാന്‍ മുല്ലപ്പെരിയാര്‍   കരാര്‍ റദ്ദാക്കി കൊണ്ട്  കേരള നിയമ സഭയില്‍ ബില്‍ പാസ്സാക്കുക എന്നതാണ്. മാത്രമല്ല പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തുവാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.

സ്വന്തം ജനതയ്ക്ക് വേണ്ടി കൈയ്യിലുള്ള അധികാരം ഉപയോഗിക്കുവാന്‍ കഴിയാത്തവരാണ് നമ്മുടെ ജന നായകരും അധികാരികളും എന്നതിനാലാണ് ചപ്പാത്തിലും വണ്ടിപ്പെരിയാരിലും മറ്റുമായുള്ള നിരാഹാര സമര പന്തലുകളെ ഇപ്പോഴും സജീവമാക്കി നിര്‍ത്തിയിരിക്കുന്നത്.
ഞാന്‍ മലയാളിയാണെന്ന്  പറയുമ്പോള്‍ എവിടൊക്കെയോ പൊള്ളുന്നു. . . . . . . . .
 

Sunday, January 1, 2012

         പോം വഴികളെല്ലാം അണകെട്ടി നിര്‍ത്തുമ്പോള്‍ .........
                                                                       
                                                         വലിയൊരു  അപകടത്തെ യുദ്ധം ചെയ്തു സംരക്ഷിക്കുന്നത് ലോകത്തെവിടെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ല എങ്കില്‍ മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കപെടുന്നത് കാണണം .30 ലക്ഷം വരുന്ന ജനതയേയും ഒരു വലിയ ഭൂ വിഭാഗത്തെയും തുടച്ചു നീക്കാന്‍,ചരിത്രമാക്കാന്‍ ശേഷിയുള്ള ഒരു ജലബോംബായി മുല്ലപെരിയാര്‍ ഡാം മാറികഴിഞ്ഞു .എന്തൊക്കെ സംഭവിച്ചാലും കൊള്ളാം 999 വര്‍ഷത്തെ കരാര്‍ കഴിയാതെ ഒരു കല്ലിളക്കാന്‍ സമ്മതിക്കില്ലന്നാണ് ആരാന്റെ പറമ്പിലെ പുല്ലു കണ്ടു പശുവിനെ വളര്‍ത്തുന്ന തമിഴ് പോരാളികള്‍ പറയുന്നത് .
               മലയാളിയെ കണ്ടാല്‍ തല്ലുക വീടും കടയും കത്തിക്കുക, KSRTC ബസ്സിനു കല്ലെറിയുക എന്നിവയാണ് യുദ്ധ മുറകള്‍ .ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള അതിര്‍ത്തിയിലേക്ക്  പ്രകടനങ്ങള്‍ നടത്തും , മന്ത്രി തന്നെ വന്നു  ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും , അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമെന്ന് മുന്‍കൂട്ടി കാണാത്തതിനു സ്ഥലം S.P യെ  തമിഴ്നാട്‌ മുഖ്യമന്ത്രി സ്ഥലം മാറ്റും .മറ്റു ചില തീപ്പൊരി നേതാക്കളുണ്ട്  അതിര്‍ത്തിയില്‍  സംഘര്‍ഷം ഉണ്ടാക്കും അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചു അറസ്റ്റ് വരിക്കും .സിങ്കങ്ങലാനവര്‍ , പുലി എന്നാണ് വിളിക്കേണ്ടത് .പേടി കൊണ്ടാണ് അതോഴിവാക്കിയത് . 

             കേന്ദ്ര സര്‍കാരിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തമിഴ്നാടിനറിയാം. വലിയ സര്‍വകക്ഷി സംഘങ്ങളുടെ  പൊറാട്ട് നാടകത്തിനു ഒരുപാടൊന്നും ചെയ്യാനില്ലന്നും,ചെയ്യേണ്ടത് വരുന്ന വിദഗ്ധ സംഘങ്ങളെ  സ്വാധീനിക്കുകയാന്നെന്നും അവര്‍ക്കറിയാം. ഇതാ അവസാനം സുപ്രീം കോടതി അയച്ച  വിദഗ്ധ സംഘം    ഏകപക്ഷീയ സമീപനമാണ് പുലര്‍ത്തുന്നതെന്നും ബലക്ഷയം പഠിക്കാതെ അണക്കെട്ട് ബലപ്പെടുത്താനുള്ള സൂത്രം തമിഴ്നാടിനു പറഞ്ഞുകൊടുതതിനും   കേരളം പിണങ്ങി... നാല് വഴിക്കും കത്തുകളയച്ചിട്ടുണ്ട്  സമാധാനം !!!!

                അധികം സംസാരിക്കരുത് ,പ്രകടനം നടത്തുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതും വളരെ മോശം .കാരണം കേരളീയര്‍ സംസ്‌കാര സമ്പന്നരാണ് ,വിദ്യാഭ്യാസമുള്ളവരാന്നു.ഈ കാരണം പറഞ്ഞു കടമകളില്‍ നിന്നും പ്രതിഷേധിക്കുന്ന തെരുവില്‍ നിന്നും ഒളിച്ചോടുന്ന ഏക ജനവിഭാഗവും കേരളീയര്‍ മാത്രമാകും...തമിഴ്നാട്  മുഖ്യമന്ത്രിയെപോലെ തന്നെ കേരള മുഖ്യമന്ത്രിയും ഭരണ - പ്രതിപക്ഷ നേതാക്കന്മാരും ഇരു സംസ്ഥാനങ്ങളിലും സമാധാനം പുലരന്നമെന്നാഗ്രഹിക്കരുതെന്നു ആരും പറയുന്നില്ല.ഒറ്റപ്പെട്ട അതിക്രമങ്ങള്‍ കേരളത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായി .സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു .അത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് ചെയ്യുക തന്നെ വേണം.
                
               സംഘര്‍ഷങ്ങള്‍  ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം ചെയത് കുറെ കത്തുകളും അയച്ചിരുന്നാല്‍ അണക്കെട്ട് ബലപ്പെടുമെങ്കില്‍ നാം ഏതാണ്ടെല്ലാം ചെയ്തുകഴിഞ്ഞു .നിരന്തരം കേസുകള്‍ തോല്കുന്നതില്‍ നിന്നും ഇടയ്ക്ക് നമുക്ക് വിജയം നേടാനും കഴിഞ്ഞു .ഇനി നട്ടെല്ലോടെ ജീവിക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിന്‌  മുന്നില്‍ ഒരുപാട് വഴികളുണ്ട് .നേതാക്കന്മാര്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള ജനതയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ തീരുമാനിക്കുന്നിടത്തവസാനിക്കും മുല്ലപെരിയാര്‍ ഡാമില്‍ സംഭവിച്ചേക്കാവുന്ന വലിയ ദുരന്തം.
               
               അയ്യോ ! ഞാന്‍ അതോര്‍ത്തില്ല ,തേനിയിലും കമ്പംമേട്ടിലുമായി വസ്തുവകകലുള്ള തമിഴ്നാട്ടില്‍ അനേകം സ്ഥാപനങ്ങളും പലതിലും ഓഹരികളുമുള്ള  കേരളത്തിലെ നേതാക്കന്മ്മരെങ്ങനാണ്  സമരം നയിക്കുക .മാത്രവുമല്ല ശ്രീമതി .ജയലളിത ചില കണക്കുകളും കാര്യങ്ങളും പുറത്തു വിടുമെന്ന് ഭീഷണി പെടുത്തുകയും ചെയ്യുന്നു...

   അപ്പോള്‍ പിന്നെ മലയാളി വലിയ പ്രതീക്ഷയൊന്നും വേണ്ട!!!!

 ഒന്നും സംഭവിക്കില്ലെന്ന് വെറുതെ അങ്ങ് വിശ്വസിക്കണം , ചുമ്മാ..........  
              
                                                                        

Tuesday, November 22, 2011

KSRTC ബോട്ട്  ഡ്രൈവര്‍മാരെ തേടുന്നു , അടിയന്തിര സാഹചര്യമായതിനാല്‍ നിയമനം  
 ഉടന്‍ ഉണ്ടാകും. മുല്ലപെരിയാര്‍ ഡാം വലിയ അപകടാവസ്ഥയിലാണ്  എന്നതാണ്
 കോര്പരഷനെ ഇങ്ങനെ ചിന്തിപ്പിച്ചിരിക്കുന്നത്‌. ഡാം അപകടപ്പെടുന്നത്  വഴി  വലിയ ദുരന്തം നേരിട്ടാലും ബാക്കി ഉണ്ടാവുന്ന കേരളീയര്‍ക്ക്  യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനാണ്  ഇങ്ങനെ ഒരു നടപടി എന്നാണറിയുന്നത് . മുല്ലപെരിയാര്‍ ഡാം നാം ഭയപ്പെടുന്ന പോലെ ഒരുതകര്ച്ചയെ നേരിട്ടാല്‍ , ആ ജലബോംബ്  പൊട്ടിത്തെറിച്ചാല്‍ കേരളത്തിന്റെ നാല് ജില്ലകള്‍ ചരിത്രമാകും. . . . . .
ഇടുക്കി എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളെ അറബിക്കടലില്‍ എത്തിക്കുന്നതില്‍ മുല്ലപെരിയാര്‍ ഡാം വിജയിച്ചാലും  തോറ്റു കൊടുക്കാന്‍ കോര്പരെഷന്‍ തയ്യാറല്ല.
ആ വലിയ ദുരന്തം നടന്നു അടുത്ത മണിക്കുറില്‍ തന്നെ പതനംതിട്ടയ്കും തൃശൂര്‍നും ഇടയില്‍ KS R / W TC ബോട്ടുകള്‍ ഓടിത്തുടങ്ങും. തിരുവനന്തപുരത്ത് നിന്നും വടക്കോട്ടുള്ള ബസ്‌ യാത്രകള്‍  പത്തനംതിട്ടയില്‍ അവസാനിക്കും,പിന്നീട്  തൃശ്ശൂര്‍  വരെ ബോട്ടിലാവും യാത്ര,ഈ യാത്രികരെ  KSRTC ബസ്‌  കാത്തുകിടക്കുന്നുണ്ടാവും.പത്തനംതിട്ടവരെ ഇരുന്നു വന്നവര്‍ക്ക്  തൃശ്ശൂരില്‍   യാത്ര തുടങ്ങുമ്പോഴും സീറ്റുകള്‍ ഉറപ്പുവരുത്തുമെന്നും കോര്പരെഷന്‍  അറിയിച്ചു. കാസര്ഗോടുനിന്നുള്ള തിരുവന്തപുരം യാത്രകളും ഇങ്ങനെ തന്നെ ആകും. . . 
ഇനി ഒറ്റ ടിക്കറ്റില്‍ റോഡ്‌ ജല ഗതാഗതം സാധ്യമാകുന്നു. 4 ജില്ലകള്‍ ഇല്ലാതാവുമ്പോഴും   വളരുന്ന ടൂറിസം സാധ്യതകള്‍ . . . . .
മുല്ലപെരിയാര്‍ ഡാം: നാം പേടിക്കണം. . . . . .Thursday, April 21, 2011

                   BAN ENDOSULFAN
അഴിമതിക്കെതിരെ അനിവാര്യമായ സമരത്തിന്റെ നാളുകള്‍ . . . .                                        

                             ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ഒരു സാധാരണ പട്ടാളക്കാരനായിരുന്ന അന്ന ഹസാരെ ലോക്പാല്‍ ബില്ലിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും അത് ജനാധിപത്യത്തിന്റെ വിജയം തന്നെയാണ് .ഏറ്റവും സമാധാന പരമായി അഴിമതിക്കെതിരെ നിലകൊള്ളുകയും അതിനു വിജയ തുടക്കം നേടുകയും ചെയ്ത അദ്ദേഹത്തിനെതിരെ വാക്കുകള്‍ കൊണ്ട് ആക്രമണം നടത്തുകയാണ് ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ കാവല്‍ ഭടന്‍മ്മരായി നടിക്കുക മാത്രം ചെയ്യുന്ന രാഷ്ട്രീയക്കാര്‍.അഴിമതി തുടച്ചു നീക്കാനുള്ള യാതൊരു ശ്രമത്തെയും ഇത്തരം രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നില്ല,അവയൊക്കെ അവരെ ഭയപ്പെടുത്തുന്നു എന്നുവേണം നാം മനസിലാക്കാന്‍.
                       രാജ്യത്തിന്‍റെ സമസ്ത മേഖലകളിലും വികസനത്തിന്റെയും നവീകരനതിന്റെയും കായിക പുരോഗതിയുടെയും സൈനീക ബഹുമതിയുടെയും പേരില്‍ അഴിമതി മാത്രം നടക്കുന്ന അവസ്ഥയിലേക് ജനാധിപത്യത്തിന്റെ അഭിമാന മാതൃകയായ ഇന്ത്യ മാറുന്ന ദയനീയ കാഴ്ചയാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.ലോകമെന്ബാടും സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി ജനങ്ങളാകവേ തെരുവിലേക്കിറങ്ങുകയും രാജ്യാതിര്‍ത്തികള്‍ ഭേദിച്ച അവയൊക്കെ സായുധ വിപ്ലവങ്ങളാവുകയും ചെയ്യുന്നതാണ്‌ നമുക്ക് ചുറ്റുമുള്ള കാഴ്ചകള്‍.കാലങ്ങളായി സ്വാതന്ത്രിയവും ജനാധിപത്യവും ആസ്വദിക്കുന്ന നമ്മള്‍ നമ്മുടെ വ്യവസ്ഥയ്ക്കുണ്ടായ മൂല്യച്ചുതിയ്ക്ക് കാരണക്കാര് കൂടിയാണ്.ഒരു ശുദ്ധികലശത്തിനുള്ള സമയമായി അല്ല  ഏറെ വൈകി എന്നുമനസ്സിലാക്കുകയാണ് ഇനി വേണ്ടത്.   
                      2 G സ്പെക്ട്രം , കോമണ്‍വെല്‍ത്ത്,ആദര്‍ശ് ഫ്ലാറ്റ് ,S ബാന്ട് (മുന്‍ കാലങ്ങളില്‍ നാം അറിഞ്ഞതും അറിയാത്തതുമയവ എല്ലാം മാറ്റി നിര്‍ത്തിയാലും) -അഴിമതികള്‍ മാത്രം മതിയാകും നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിക്കുവാന്‍.അന്വേഷണ പ്രഹസനങ്ങള്‍ കൊണ്ടും അഴിമതിക്കാരെ മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കുന്നത് കൊണ്ടും - ഇനിയങ്ങോട്ട് അഴിമതിയില്ലാത്ത കാലം ഉണ്ടാവും എന്ന സുന്ദര സ്വപ്നം കണ്ടു മയങ്ങാന്‍ ഇന്ത്യന്‍ ജനത തയ്യാറല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഹസാരെയുടെ സമരത്തിനുണ്ടായ ജനപങ്കാളിത്തം.
                       
                        നിര്‍ദ്ദിഷ്ട്ട സമയത്തിനുള്ളില്‍ ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വന്നില്ലെങ്കില്‍ വലിയ സമരവുമായി മുന്നോട്ടു പോകും എന്ന ഹസാരെയുടെ പ്രഖ്യാപനം അഴിമതി രഹിതമായ ഒരു ഇന്ത്യ ആഗ്രഹിക്കുന്ന എല്ലാ ഭാരതീയന്റെയും വാക്കുകളാകണം ആഹ്വനമാകണം.