Tuesday, November 22, 2011

KSRTC ബോട്ട്  ഡ്രൈവര്‍മാരെ തേടുന്നു , അടിയന്തിര സാഹചര്യമായതിനാല്‍ നിയമനം  
 ഉടന്‍ ഉണ്ടാകും. മുല്ലപെരിയാര്‍ ഡാം വലിയ അപകടാവസ്ഥയിലാണ്  എന്നതാണ്
 കോര്പരഷനെ ഇങ്ങനെ ചിന്തിപ്പിച്ചിരിക്കുന്നത്‌. ഡാം അപകടപ്പെടുന്നത്  വഴി  വലിയ ദുരന്തം നേരിട്ടാലും ബാക്കി ഉണ്ടാവുന്ന കേരളീയര്‍ക്ക്  യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനാണ്  ഇങ്ങനെ ഒരു നടപടി എന്നാണറിയുന്നത് . മുല്ലപെരിയാര്‍ ഡാം നാം ഭയപ്പെടുന്ന പോലെ ഒരുതകര്ച്ചയെ നേരിട്ടാല്‍ , ആ ജലബോംബ്  പൊട്ടിത്തെറിച്ചാല്‍ കേരളത്തിന്റെ നാല് ജില്ലകള്‍ ചരിത്രമാകും. . . . . .
ഇടുക്കി എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളെ അറബിക്കടലില്‍ എത്തിക്കുന്നതില്‍ മുല്ലപെരിയാര്‍ ഡാം വിജയിച്ചാലും  തോറ്റു കൊടുക്കാന്‍ കോര്പരെഷന്‍ തയ്യാറല്ല.
ആ വലിയ ദുരന്തം നടന്നു അടുത്ത മണിക്കുറില്‍ തന്നെ പതനംതിട്ടയ്കും തൃശൂര്‍നും ഇടയില്‍ KS R / W TC ബോട്ടുകള്‍ ഓടിത്തുടങ്ങും. തിരുവനന്തപുരത്ത് നിന്നും വടക്കോട്ടുള്ള ബസ്‌ യാത്രകള്‍  പത്തനംതിട്ടയില്‍ അവസാനിക്കും,പിന്നീട്  തൃശ്ശൂര്‍  വരെ ബോട്ടിലാവും യാത്ര,ഈ യാത്രികരെ  KSRTC ബസ്‌  കാത്തുകിടക്കുന്നുണ്ടാവും.പത്തനംതിട്ടവരെ ഇരുന്നു വന്നവര്‍ക്ക്  തൃശ്ശൂരില്‍   യാത്ര തുടങ്ങുമ്പോഴും സീറ്റുകള്‍ ഉറപ്പുവരുത്തുമെന്നും കോര്പരെഷന്‍  അറിയിച്ചു. കാസര്ഗോടുനിന്നുള്ള തിരുവന്തപുരം യാത്രകളും ഇങ്ങനെ തന്നെ ആകും. . . 
ഇനി ഒറ്റ ടിക്കറ്റില്‍ റോഡ്‌ ജല ഗതാഗതം സാധ്യമാകുന്നു. 4 ജില്ലകള്‍ ഇല്ലാതാവുമ്പോഴും   വളരുന്ന ടൂറിസം സാധ്യതകള്‍ . . . . .
മുല്ലപെരിയാര്‍ ഡാം: നാം പേടിക്കണം. . . . . .Thursday, April 21, 2011

                   BAN ENDOSULFAN
അഴിമതിക്കെതിരെ അനിവാര്യമായ സമരത്തിന്റെ നാളുകള്‍ . . . .                                        

                             ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ഒരു സാധാരണ പട്ടാളക്കാരനായിരുന്ന അന്ന ഹസാരെ ലോക്പാല്‍ ബില്ലിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും അത് ജനാധിപത്യത്തിന്റെ വിജയം തന്നെയാണ് .ഏറ്റവും സമാധാന പരമായി അഴിമതിക്കെതിരെ നിലകൊള്ളുകയും അതിനു വിജയ തുടക്കം നേടുകയും ചെയ്ത അദ്ദേഹത്തിനെതിരെ വാക്കുകള്‍ കൊണ്ട് ആക്രമണം നടത്തുകയാണ് ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ കാവല്‍ ഭടന്‍മ്മരായി നടിക്കുക മാത്രം ചെയ്യുന്ന രാഷ്ട്രീയക്കാര്‍.അഴിമതി തുടച്ചു നീക്കാനുള്ള യാതൊരു ശ്രമത്തെയും ഇത്തരം രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നില്ല,അവയൊക്കെ അവരെ ഭയപ്പെടുത്തുന്നു എന്നുവേണം നാം മനസിലാക്കാന്‍.
                       രാജ്യത്തിന്‍റെ സമസ്ത മേഖലകളിലും വികസനത്തിന്റെയും നവീകരനതിന്റെയും കായിക പുരോഗതിയുടെയും സൈനീക ബഹുമതിയുടെയും പേരില്‍ അഴിമതി മാത്രം നടക്കുന്ന അവസ്ഥയിലേക് ജനാധിപത്യത്തിന്റെ അഭിമാന മാതൃകയായ ഇന്ത്യ മാറുന്ന ദയനീയ കാഴ്ചയാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.ലോകമെന്ബാടും സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി ജനങ്ങളാകവേ തെരുവിലേക്കിറങ്ങുകയും രാജ്യാതിര്‍ത്തികള്‍ ഭേദിച്ച അവയൊക്കെ സായുധ വിപ്ലവങ്ങളാവുകയും ചെയ്യുന്നതാണ്‌ നമുക്ക് ചുറ്റുമുള്ള കാഴ്ചകള്‍.കാലങ്ങളായി സ്വാതന്ത്രിയവും ജനാധിപത്യവും ആസ്വദിക്കുന്ന നമ്മള്‍ നമ്മുടെ വ്യവസ്ഥയ്ക്കുണ്ടായ മൂല്യച്ചുതിയ്ക്ക് കാരണക്കാര് കൂടിയാണ്.ഒരു ശുദ്ധികലശത്തിനുള്ള സമയമായി അല്ല  ഏറെ വൈകി എന്നുമനസ്സിലാക്കുകയാണ് ഇനി വേണ്ടത്.   
                      2 G സ്പെക്ട്രം , കോമണ്‍വെല്‍ത്ത്,ആദര്‍ശ് ഫ്ലാറ്റ് ,S ബാന്ട് (മുന്‍ കാലങ്ങളില്‍ നാം അറിഞ്ഞതും അറിയാത്തതുമയവ എല്ലാം മാറ്റി നിര്‍ത്തിയാലും) -അഴിമതികള്‍ മാത്രം മതിയാകും നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിക്കുവാന്‍.അന്വേഷണ പ്രഹസനങ്ങള്‍ കൊണ്ടും അഴിമതിക്കാരെ മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കുന്നത് കൊണ്ടും - ഇനിയങ്ങോട്ട് അഴിമതിയില്ലാത്ത കാലം ഉണ്ടാവും എന്ന സുന്ദര സ്വപ്നം കണ്ടു മയങ്ങാന്‍ ഇന്ത്യന്‍ ജനത തയ്യാറല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഹസാരെയുടെ സമരത്തിനുണ്ടായ ജനപങ്കാളിത്തം.
                       
                        നിര്‍ദ്ദിഷ്ട്ട സമയത്തിനുള്ളില്‍ ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വന്നില്ലെങ്കില്‍ വലിയ സമരവുമായി മുന്നോട്ടു പോകും എന്ന ഹസാരെയുടെ പ്രഖ്യാപനം അഴിമതി രഹിതമായ ഒരു ഇന്ത്യ ആഗ്രഹിക്കുന്ന എല്ലാ ഭാരതീയന്റെയും വാക്കുകളാകണം ആഹ്വനമാകണം.        

Wednesday, April 20, 2011

                                BAN ENDOSULFAN

Tuesday, April 12, 2011

                     ഗാലറിക്കാഴ്ചകള്‍                                    
                         
                             ഗാലറികള്‍ ഉണ്ടാവണം                                                                               
                    കല്മാടിമാര്‍ക്കഴിമതി നടത്തുവാന്‍                                   
                                 പകിട്ടുണ്ടാവണം                            
                           പൊളിഞ്ഞു വീഴും വരെ                                   
                                ഗാലറികാഴ്ചകള്‍                                
                                   നമുക്കുള്ളതല്ല .  . . . . .

Sunday, March 27, 2011


                               ഋതുകള്‍ 

ഋതുകള്‍ മാറി വരും . . .  .
ഇവിടെ ഇല കൊഴിയുകയും പുതിയവ തളിര്കുകയും ചെയ്യും.
പിന്നെയും ഋതുഭേദങ്ങള്‍.

പഴമയുടെ വസന്തം നാം മറന്നപ്പോള്‍ ഋതുഭേദങ്ങള്‍ പോലും പിഴച്ചു .
മാമ്പൂ തല്ലിക്കോഴിക്കാനായി മാത്രം മഴയെത്തി 
വിഷുവിനു മുന്‍പേ ആര്‍ക്കോവേണ്ടി  കണിയൊരുക്കി കണിക്കൊന്നയും സുന്ദരമായി തന്റെ പ്രതികാരം വീട്ടി.