Tuesday, November 22, 2011

KSRTC ബോട്ട്  ഡ്രൈവര്‍മാരെ തേടുന്നു , അടിയന്തിര സാഹചര്യമായതിനാല്‍ നിയമനം  
 ഉടന്‍ ഉണ്ടാകും. മുല്ലപെരിയാര്‍ ഡാം വലിയ അപകടാവസ്ഥയിലാണ്  എന്നതാണ്
 കോര്പരഷനെ ഇങ്ങനെ ചിന്തിപ്പിച്ചിരിക്കുന്നത്‌. ഡാം അപകടപ്പെടുന്നത്  വഴി  വലിയ ദുരന്തം നേരിട്ടാലും ബാക്കി ഉണ്ടാവുന്ന കേരളീയര്‍ക്ക്  യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനാണ്  ഇങ്ങനെ ഒരു നടപടി എന്നാണറിയുന്നത് . മുല്ലപെരിയാര്‍ ഡാം നാം ഭയപ്പെടുന്ന പോലെ ഒരുതകര്ച്ചയെ നേരിട്ടാല്‍ , ആ ജലബോംബ്  പൊട്ടിത്തെറിച്ചാല്‍ കേരളത്തിന്റെ നാല് ജില്ലകള്‍ ചരിത്രമാകും. . . . . .
ഇടുക്കി എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളെ അറബിക്കടലില്‍ എത്തിക്കുന്നതില്‍ മുല്ലപെരിയാര്‍ ഡാം വിജയിച്ചാലും  തോറ്റു കൊടുക്കാന്‍ കോര്പരെഷന്‍ തയ്യാറല്ല.
ആ വലിയ ദുരന്തം നടന്നു അടുത്ത മണിക്കുറില്‍ തന്നെ പതനംതിട്ടയ്കും തൃശൂര്‍നും ഇടയില്‍ KS R / W TC ബോട്ടുകള്‍ ഓടിത്തുടങ്ങും. തിരുവനന്തപുരത്ത് നിന്നും വടക്കോട്ടുള്ള ബസ്‌ യാത്രകള്‍  പത്തനംതിട്ടയില്‍ അവസാനിക്കും,പിന്നീട്  തൃശ്ശൂര്‍  വരെ ബോട്ടിലാവും യാത്ര,ഈ യാത്രികരെ  KSRTC ബസ്‌  കാത്തുകിടക്കുന്നുണ്ടാവും.പത്തനംതിട്ടവരെ ഇരുന്നു വന്നവര്‍ക്ക്  തൃശ്ശൂരില്‍   യാത്ര തുടങ്ങുമ്പോഴും സീറ്റുകള്‍ ഉറപ്പുവരുത്തുമെന്നും കോര്പരെഷന്‍  അറിയിച്ചു. കാസര്ഗോടുനിന്നുള്ള തിരുവന്തപുരം യാത്രകളും ഇങ്ങനെ തന്നെ ആകും. . . 
ഇനി ഒറ്റ ടിക്കറ്റില്‍ റോഡ്‌ ജല ഗതാഗതം സാധ്യമാകുന്നു. 4 ജില്ലകള്‍ ഇല്ലാതാവുമ്പോഴും   വളരുന്ന ടൂറിസം സാധ്യതകള്‍ . . . . .
മുല്ലപെരിയാര്‍ ഡാം: നാം പേടിക്കണം. . . . . .



1 comment:

  1. മനസ്സാക്ഷിയുള്ളവര്‍ കണ്ണ് തുറന്നു കാണുക. കേരളത്തിലെ 30 ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മുകളിലൂടെയുള്ള തലവരയാണ് ഇത് . ഈ വരകള്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. സംഹാരതാണ്ടവത്തോടെ എത്തുന്ന മലവെള്ളപ്പാച്ചില്‍ എതൊക്കെ വഴികളിലൂടെ വന്നെതുമെന്നു നമ്മുടെ തലയ്ക്കു മുകളിലിരിക്കുന്ന സര്‍ക്കാര്‍ മേധാവികള്‍ക്ക് പോലുമറിയില്ല എന്നതാണ് സത്യം. ജലം കിട്ടാന്‍ വേണ്ടി ഒരു ജനതയുടെ ജീവനാണ് നാം ബലികൊടുക്കുവാന്‍ പോകുന്നത്. ഒരുപക്ഷെ കേരളത്തിലെ മറ്റു ജില്ലകളിലുള്ളവര്‍ വിചാരിചെക്കാം ഇടുക്കിയില്‍ ഡാം പൊട്ടുന്നതിനു നമുക്ക് എന്താണെന്നു . പക്ഷെ കേരളത്തിന്റെ വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും ആധാരശിലയാണ് ഇടുക്കി ഡാം . അതിനു സംഭവിക്കുന്ന ഒരു ചെറിയ ക്ഷതം പോലും കേരളജനതയെ ഗുരുതരമായി ബാധിക്കും. അതിനെക്കാളുപരി ലക്ഷകനക്കിനായ നമ്മുടെ സഹോദരങ്ങളുടെ ജീവനാണ് നഷ്ടമാകുന്നത് . ..

    ReplyDelete