Sunday, June 21, 2015

അസ്വാതന്ത്ര്യത്തിന്റെ ആര്‍ത്തനാദങ്ങള്‍ക്ക് ഒരാണ്ട്

 http://www.deshabhimani.com 10.06.2015

http://www.deshabhimani.com/news-special-all-latest_news-473098.html

ക്രൂരതയുടെ പര്യായമായിമാറിയ പ്രവര്‍ത്തനസംഹിതയുമായി ഐഎസ് ലോകത്തിനുമുകളില്‍ ശപിക്കപ്പെട്ട ഇരുണ്ടനിഴല്‍ വീഴ്ത്തിയിട്ട് ഒരുവര്‍ഷം. മതം പഠിപ്പിക്കാത്ത ശാസനകള്‍ നടപ്പാക്കാന്‍ മനുഷ്യന്റെ തലവെട്ടിയും, കെട്ടിടത്തിനുമുകളില്‍നിന്ന് താഴേക്കെറിഞ്ഞും, ചുട്ടെരിച്ചും ഈ ഭീകരസംഘടന കാട്ടിക്കൂട്ടിയ ക്രൂരതകളെ നിര്‍വചിക്കാനാകില്ല. പ്രാചീനതയുടെയും പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകള്‍ വംശീയതയുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് തച്ചുടയ്ക്കപ്പെട്ടകാലം.
യുദ്ധകുറ്റകൃത്യങ്ങളുടെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കേട്ടാലറയ്ക്കുന്ന കുരുതിക്കാലം. ഇങ്ങനെയൊക്കെ അടയാളപ്പെടുത്തുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ശാസനകള്‍ക്ക് നടുവില്‍ സ്വന്തം ജീവിതം നിര്‍ണ്ണയിക്കാനുള്ള അവകാശം പോലുമില്ലാത്ത അനേകര്‍ ഇപ്പോഴും ജീവിക്കുന്നു.
വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ഐഎസിനുകീഴില്‍ ജീവിക്കുന്ന ഹസ്നയെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തിസ്വാതന്ത്ര്യം ഭീകരരാല്‍ എത്രമാത്രം നിയന്ത്രിക്കപ്പെടുന്നുവെന്നതിന്റെ സാക്ഷ്യമാകുന്നു. സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിച്ചുമാത്രമാണ് പുറത്തിറങ്ങാനാവുക. ബുര്‍ഖ ധരിച്ച് ചന്തയിലെത്തിയ സ്ത്രീയെയും ഐഎസ് വിശ്വാസ പൊലീസ് തല്ലിച്ചതച്ച "കഥ'യാണ് ഹസ്ന പറഞ്ഞുതുടങ്ങിയത്. കൈപ്പത്തികള്‍ നഗ്നമായിരുന്നു എന്ന "കുറ്റ'ത്തിനാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകള്‍ പൊതുസ്ഥലത്ത് അവഹേളിക്കപ്പെടുന്നതിന്റെയും പീഡിപ്പിക്കപ്പെടുന്നതിന്റെയും വിവിധ "കഥ'കള്‍ ഓരോദിവസവും ഉണ്ടാകുന്നു.പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം കറുത്ത കൈയുറ ധരിച്ചുനടക്കുന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സ്വന്തം മകളെയൊ സഹോദരിയെയോ കണ്ടെത്താനാകാതെ കുഴങ്ങുന്ന അച്ഛന്‍മാരും സഹോദരന്‍മാരും സ്ഥിരംകാഴ്ചയാണ്.
പുരുഷന്റെ സംരക്ഷണയിലല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ നാളുകളായി വീട്ടില്‍ കഴിഞ്ഞ ഹസ്ന ഭര്‍ത്താവുമൊത്ത് ഭക്ഷണശാലയിലെത്തിയ സന്ദര്‍ഭം ഐഎസിന്റെ അദൃശ്യസാന്നിധ്യംപോലും എത്രഭീതിതമാണെന്ന് വ്യക്തമാക്കുന്നതാണ്. ഐഎസ് ചാരന്‍മാരാരും തങ്ങള്‍ക്ക്ചുറ്റും ഇല്ലെന്നുറപ്പാക്കിയശേഷമാണ് ഭര്‍ത്താവ് ഹസ്നയോട് മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉടന്‍തന്നെ ഭക്ഷണശാലയുടെ ഉടമയെത്തി അദ്ദേഹത്തോട് ഭാര്യയുടെ മുഖമറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു യുവതിയെ മുഖം മറയ്ക്കാതിരിക്കാന്‍ അനുവദിച്ചത് പിടിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന ശിക്ഷ അയാളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു. അയാളുടെ സുരക്ഷയെകരുതി താന്‍ മുഖം മറച്ചതായും ഹസ്ന പറയുന്നു.
സ്വവര്‍ഗ്ഗ ലൈംഗികത ആരോപിച്ച് ഐഎസ് കോടതി ശിക്ഷവിധിച്ചതിനെ തുടര്‍ന്ന് യുവാവിനെ കെട്ടിടത്തിനുമുകളില്‍നിന്ന് എറിഞ്ഞുകൊല്ലുന്നു
ഇതരമതസ്തര്‍ക്ക് ഇവിടെ ജീവിക്കുക എന്നതുതന്നെ അസാധ്യമാണെന്നും മൊസൂളില്‍ നിന്നും ഓടിപ്പോകേണ്ടിവന്ന ക്രിസ്ത്യന്‍ യുവതിയുടെ അനുഭവത്തിലൂടെ ഹസ്ന വിവരിക്കുന്നുണ്ട്. സ്വന്തമായി ഉണ്ടായിരുന്ന പുസ്തക ശേഖരം ഉപേക്ഷിച്ചാണ് മരിയത്തിന് ഓടിപ്പോകേണ്ടി വന്നത്. ഇവരുടെ പുസ്തശേഖരം തെരുവിലെറിയപ്പെട്ടു. വീടിന് ഭീകരര്‍ താഴിട്ടു. വീടിനുപുറത്ത് എന്‍ എന്ന അക്ഷരം രേഖപ്പെടുത്തി. മുന്‍പ് ക്രിസ്ത്യാനികള്‍ ഉപയോഗിച്ചെതെന്ന് വ്യക്തമാക്കാനാണ് അറബിയില്‍ ക്രിസ്ത്യാനിയെന്നര്‍ഥം വരുന്ന നസ്റാണി എന്ന വാക്കിന്റെ ആദ്യാക്ഷരം രേഖപ്പെടുത്തുന്നത്.
 ഇറാഖിലും സിറിയയിലും ശക്തമായ സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവാന്റ് കയ്യടക്കിയ മേഖലകളില്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിബിയയും നൈജീരിയയും ഇവരുടെ പ്രത്യക്ഷ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഉള്‍പ്പെടെ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സജീവ സാന്നിധ്യവും ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമായി തുടരുന്നു.

0-June-2015
0-June-2015

ക്രൂരതയുടെ പര്യായമായിമാറിയ പ്രവര്‍ത്തനസംഹിതയുമായി ഐഎസ് ലോകത്തിനുമുകളില്‍ ശപിക്കപ്പെട്ട ഇരുണ്ടനിഴല്‍ വീഴ്ത്തിയിട്ട് ഒരുവര്‍ഷം. മതം പഠിപ്പിക്കാത്ത ശാസനകള്‍ നടപ്പാക്കാന്‍ മനുഷ്യന്റെ തലവെട്ടിയും, കെട്ടിടത്തിനുമുകളില്‍നിന്ന് താഴേക്കെറിഞ്ഞും, ചുട്ടെരിച്ചും ഈ ഭീകരസംഘടന കാട്ടിക്കൂട്ടിയ ക്രൂരതകളെ നിര്‍വചിക്കാനാകില്ല. പ്രാചീനതയുടെയും പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകള്‍ വംശീയതയുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് തച്ചുടയ്ക്കപ്പെട്ടകാലം. യുദ്ധകുറ്റകൃത്യങ്ങളുടെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കേട്ടാലറയ്ക്കുന്ന കുരുതിക്കാലം. ഇങ്ങനെയൊക്കെ അടയാളപ്പെടുത്തുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ശാസനകള്‍ക്ക് നടുവില്‍ സ്വന്തം ജീവിതം നിര്‍ണ്ണയിക്കാനുള്ള അവകാശം പോലുമില്ലാത്ത അനേകര്‍ ഇപ്പോഴും ജീവിക്കുന്നു.
വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ഐഎസിനുകീഴില്‍ ജീവിക്കുന്ന ഹസ്നയെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തിസ്വാതന്ത്ര്യം ഭീകരരാല്‍ എത്രമാത്രം നിയന്ത്രിക്കപ്പെടുന്നുവെന്നതിന്റെ സാക്ഷ്യമാകുന്നു. സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിച്ചുമാത്രമാണ് പുറത്തിറങ്ങാനാവുക. ബുര്‍ഖ ധരിച്ച് ചന്തയിലെത്തിയ സ്ത്രീയെയും ഐഎസ് വിശ്വാസ പൊലീസ് തല്ലിച്ചതച്ച "കഥ'യാണ് ഹസ്ന പറഞ്ഞുതുടങ്ങിയത്. കൈപ്പത്തികള്‍ നഗ്നമായിരുന്നു എന്ന "കുറ്റ'ത്തിനാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകള്‍ പൊതുസ്ഥലത്ത് അവഹേളിക്കപ്പെടുന്നതിന്റെയും പീഡിപ്പിക്കപ്പെടുന്നതിന്റെയും വിവിധ "കഥ'കള്‍ ഓരോദിവസവും ഉണ്ടാകുന്നു.പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം കറുത്ത കൈയുറ ധരിച്ചുനടക്കുന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സ്വന്തം മകളെയൊ സഹോദരിയെയോ കണ്ടെത്താനാകാതെ കുഴങ്ങുന്ന അച്ഛന്‍മാരും സഹോദരന്‍മാരും സ്ഥിരംകാഴ്ചയാണ്.
പുരുഷന്റെ സംരക്ഷണയിലല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ നാളുകളായി വീട്ടില്‍ കഴിഞ്ഞ ഹസ്ന ഭര്‍ത്താവുമൊത്ത് ഭക്ഷണശാലയിലെത്തിയ സന്ദര്‍ഭം ഐഎസിന്റെ അദൃശ്യസാന്നിധ്യംപോലും എത്രഭീതിതമാണെന്ന് വ്യക്തമാക്കുന്നതാണ്. ഐഎസ് ചാരന്‍മാരാരും തങ്ങള്‍ക്ക്ചുറ്റും ഇല്ലെന്നുറപ്പാക്കിയശേഷമാണ് ഭര്‍ത്താവ് ഹസ്നയോട് മുഖാവരണം നീക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉടന്‍തന്നെ ഭക്ഷണശാലയുടെ ഉടമയെത്തി അദ്ദേഹത്തോട് ഭാര്യയുടെ മുഖമറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു യുവതിയെ മുഖം മറയ്ക്കാതിരിക്കാന്‍ അനുവദിച്ചത് പിടിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന ശിക്ഷ അയാളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു. അയാളുടെ സുരക്ഷയെകരുതി താന്‍ മുഖം മറച്ചതായും ഹസ്ന പറയുന്നു.
സ്വവര്‍ഗ്ഗ ലൈംഗികത ആരോപിച്ച് ഐഎസ് കോടതി ശിക്ഷവിധിച്ചതിനെ തുടര്‍ന്ന് യുവാവിനെ കെട്ടിടത്തിനുമുകളില്‍നിന്ന് എറിഞ്ഞുകൊല്ലുന്നു
ഇതരമതസ്തര്‍ക്ക് ഇവിടെ ജീവിക്കുക എന്നതുതന്നെ അസാധ്യമാണെന്നും മൊസൂളില്‍ നിന്നും ഓടിപ്പോകേണ്ടിവന്ന ക്രിസ്ത്യന്‍ യുവതിയുടെ അനുഭവത്തിലൂടെ ഹസ്ന വിവരിക്കുന്നുണ്ട്. സ്വന്തമായി ഉണ്ടായിരുന്ന പുസ്തക ശേഖരം ഉപേക്ഷിച്ചാണ് മരിയത്തിന് ഓടിപ്പോകേണ്ടി വന്നത്. ഇവരുടെ പുസ്തശേഖരം തെരുവിലെറിയപ്പെട്ടു. വീടിന് ഭീകരര്‍ താഴിട്ടു. വീടിനുപുറത്ത് എന്‍ എന്ന അക്ഷരം രേഖപ്പെടുത്തി. മുന്‍പ് ക്രിസ്ത്യാനികള്‍ ഉപയോഗിച്ചെതെന്ന് വ്യക്തമാക്കാനാണ് അറബിയില്‍ ക്രിസ്ത്യാനിയെന്നര്‍ഥം വരുന്ന നസ്റാണി എന്ന വാക്കിന്റെ ആദ്യാക്ഷരം രേഖപ്പെടുത്തുന്നത്.
 ഇറാഖിലും സിറിയയിലും ശക്തമായ സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവാന്റ് കയ്യടക്കിയ മേഖലകളില്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിബിയയും നൈജീരിയയും ഇവരുടെ പ്രത്യക്ഷ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഉള്‍പ്പെടെ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സജീവ സാന്നിധ്യവും ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമായി തുടരുന്നു.
- See more at: http://www.deshabhimani.com/news-special-all-latest_news-473098.html#sthash.jo4XGVug.dpuf

No comments:

Post a Comment